Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2026 18:20 IST
Share News :
തലയോലപ്പറമ്പ്: ബ്രഹ്മമംഗലം ഹയർ സെക്കൻഡറി & വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ
മന്ത്രി അഡ്വ. മോൻസ് ജോസഫ്, വൈക്കം എം എൽ എ കെ. ബിനിമോൻ എന്നിവർക്ക് സ്വീകരണവും വിവിധ മേഖലകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ സ്കൂളിലെ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പുകളുടെ വിതരണവും നാളെ (ജൂലൈ 31) വെള്ളിയാഴ്ച നടക്കും. സ്‌കൂൾ മാനേജ്മെൻ്റ്, പിടിഎ, സ്റ്റാഫ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വൈക്കം ഉപജില്ലയിലെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള പുരസ്ക്കാര വിതരണവും വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്‌കൂളിന് അനുവദിച്ച കുഴൽകിണറിന്റെ നിർമ്മാണോദ്ഘാടനവും നടക്കുമെന്ന് സ്കൂൾ മാനേജർ ടി. ആർ. സുഗതൻ,
ഹെഡ്മിസ്ട്രസ്സ് എൻ. ജയശ്രീ, വിഎച്ച്എസ്എസ് വിഭാഗം പ്രിൻസിപ്പാൾ മാരായ എസ്. അഞ്ജു, എസ്. അഞ്ജന, പി ടി എ
പ്രസിഡന്റ് റെജിമോൻ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.