Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിലെ സൂഖ് വാഖിഫ് ഈത്തപ്പഴ പ്രദര്‍ശനം ജൂലൈ 23 മുതല്‍ ആഗസ്റ്റ് 3 വരെ.

18 Jul 2024 03:25 IST

ISMAYIL THENINGAL

Share News :

ദോഹ: വൈവിധ്യമായ ഈത്തപ്പഴ രുചികളുമായി ഈത്തപ്പഴ പ്രദർശനത്തിനൊരുങ്ങി ഖത്തറിലെ സൂഖ് വാഖിഫ്. ഈ മാസം 23 ന് തുടങ്ങുന്ന ഒൻപതാമത് പ്രാദേശിക പ്രദർശനം ആഗസ്റ്റ് 3 വരെ തുടരും. മരുഭൂമിയിലെ തോട്ടങ്ങളിൽ ഈത്തപ്പഴങ്ങൾ പഴുത്ത് പാകമായിത്തുടങ്ങിയിരിക്കുകയാണ്. വ്യത്യസ്ത രുചിയും നിറവും ഗുണങ്ങളുമുള്ള ഈത്തപ്പഴങ്ങളുടെ ഉത്സവകാലമാണ് ഇനി. എല്ലാ ദിവസവും വൈകിട്ട് നാല് മുതൽ രാത്രി 9 വരെയാകും പ്രവേശനം സമയം. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിലാണ് പ്രദര്‍ശനം നടക്കുക.


നൂറിലേറെ പ്രാദേശിക ഫാമുകളാണ് വൈവിധ്യങ്ങളായ ഈത്തപ്പഴങ്ങളുമായി സൂഖിലേക്ക് എത്തുന്നത്. അൽ ഖലാസ്, അൽ ഖിനയ്സി, അൽ ഷിഷി, അൽ ബർഹി, സഖായ്,ഹലാവി, മസാഫാത്തി, മദ്ജൂൽ തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ രുചിക്കാനും വാങ്ങാനും അവസരമുണ്ടാകും. കഴിഞ്ഞ തവണത്തെ ഫെസ്റ്റിവലിൽ 103 ഫാമുകളാണ് പങ്കെടുത്തത്. രണ്ട് മില്യൺ ഖത്തർ റിയാലിന്റെ വിൽപ്പനയും നടന്നു. ഈത്തപ്പഴത്തിന് പുറമെ പേസ്ട്രികൾ, കേക്ക്, ജാം, ജ്യൂസ്, അച്ചാറുകൾ, ഐസ്ക്രീം തുടങ്ങി വിവിധ ഈത്തപ്പഴ വിഭവങ്ങളും പ്രദർശനത്തിൽ ലഭ്യമാകും.


Follow us on :

More in Related News