Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2024 13:02 IST
Share News :
ദോഹ: ജിസിസി രാഷ്ട്രങ്ങളിലുടനീളം വിനോദസഞ്ചാരം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, യൂറോപ്പിലെ ഷെൻഗൻ വിസയ്ക്ക് സമാനമായ ഒരു ഏകീകൃത ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) വിസ ഈ വർഷം അവസാനത്തോടെ നടപ്പാക്കാൻ ഒരുങ്ങുന്നു. ഗൾഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലയെയാകെ മാറ്റിമറിക്കുന്ന 'ഗൾഫ് ഗ്രാന്റ് ടൂർസ് വിസ' ഈ വർഷംതന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി ബിൻ സാദ് അൽ ഖർജി അഭിപ്രായപെട്ടു. ഖത്തർ സാമ്പത്തിക ഫോറത്തിലെ 'ഗൾഫിൽ നിന്ന് ലോകം വരെ: വിനോദ സഞ്ചാരമേഖലയുടെ ഭാവി' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യൂറോപ്യൻ രാജ്യങ്ങളിലെ ടൂറിസത്തിൽ ഇത് വലിയ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഇതേ ലക്ഷ്യമാണ് ഗൾഫ് ഗ്രാന്റ് ടൂറിസം വിസക്ക് പിന്നിലും. ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലും അനായാസം യാത്ര ചെയ്യാൻ അനുവാദം നൽകുന്ന 'ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ' മേഖലയുടെ വിനോദ സഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്നും സഅദ് അൽ ഖർജി പറഞ്ഞു.
ലോകകപ്പ് ഫുട്‌ബോൾ അടക്കമുള്ള അന്താരാഷ്ട്ര കായിക ഇവന്റുകൾ ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് കരുത്ത് പകർന്നതായി സുപ്രിംകമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.