05 Aug 2024 16:31 IST
Share News :
ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനിൽ നടക്കും. ദുഖാനിലെ ഖത്തർ റെഡ് ക്രെസെന്റ് വർക്കേഴ്സ് ഹെൽത്ത് സെന്ററിന് എതിർവശത്തുള്ള ഗൾഫാർ ഓഫീസ് സെക്രീത്തിലാണ് ക്യാമ്പ് നടക്കുക. ദുഖാനിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർക്ക് ദോഹയിൽ വരാനും ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ദുഖാനിൽ കോൺസുലാർ ക്യാമ്പൊരുക്കുന്നത്.
പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി സേവനങ്ങൾ എന്നിവയ്ക്ക് ഇവിടെ സൗകര്യമുണ്ടാകും. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും.
വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതൽ തന്നെ ഓൺ ലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ പകർപ്പുകൾ കൊണ്ടുവരണമെന്നും ഐസിബിഎഫ് അറിയിച്ചു. സേവനങ്ങള്‍ക്കുള്ള പേയ്‌മെന്റുകൾ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.