Wed May 14, 2025 9:48 PM 1ST
Location
Sign In
26 Jul 2024 03:34 IST
Share News :
ദോഹ(ഖത്തർ) : യാത്രക്കാരൻ്റെ ബാഗേജിനുള്ളിൽ ഒളിപ്പിച്ച് ഹെറോയിൻ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. 8.64 കിലോഗ്രാം ഹെറോയിനാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ബാഗിനുള്ളിൽ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഖത്തർ കസ്റ്റംസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കു വച്ചു. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള വിവിധ ശ്രമങ്ങൾക്കെതിരെ കസ്റ്റംസും ആഭ്യന്തര മന്ത്രാലയവും കർശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
Follow us on :
Tags:
More in Related News
Please select your location.