Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുന്നാൾ പണം പിൻവലിക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് ഒരുക്കുന്ന ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ചു .

07 Jun 2024 04:09 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ബ​ലി​പെ​രു​ന്നാ​ളി​നോടനുബന്ധിച്ച് ഖത്തറിൽ പെരുന്നാൾ പണം പിൻവലിക്കാൻ ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. വ്യാ​ഴാ​ഴ്ച മുതൽ രാജ്യത്തെ  വിവിധ ഭാഗങ്ങളിൽ ഈദിയ്യ എ.ടി.എമ്മുകൾ പ്രവർത്തിച്ചു തുടങ്ങി. അ​ഞ്ച്, പ​ത്ത്, 50-100 റി​യാ​ലു​ക​ളു​ടെ ക​റ​ൻ​സി​ക​ൾ പി​ൻ​വ​ലി​ക്കാ​വു​ന്ന എ.​ടി.​എ​മ്മാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​ത്.

കുട്ടികൾക്ക് നൽകുന്ന പെരുന്നാൾ പണത്തിന് ആവശ്യമായ ചെറിയ സംഖ്യയുടെ കറൻസികൾ ലഭ്യമാക്കുന്നതിനാണ് ആഘോഷ വേളകളിൽ ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നത്. 


വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്‌റ സൂഖ്, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ, വെസ്റ്റ് വാക്, അൽഖോർ മാൾ, അൽമീറ മുഐതർ, അൽ മീറ അൽ തുമാമ എന്നിവിടങ്ങളിൽ ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്.



Follow us on :

More in Related News