Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 05:57 IST
Share News :
ദോഹ: കലാ-കായിക സാംസ്കാരിക രംഗത്ത് ഒന്നരപ്പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ മാഹി സൗഹൃദ സംഗമം (ക്യുമാസ്) അവതരിപ്പിക്കുന്ന മയ്യഴിരാവ് മേയ് 23ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 23ന് വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ അല്‍ അഷ്ബാല്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദോഹയിലെ കലാകാരന്മാരെയും കലാകാരികളെയും ഉള്‍പ്പെടുത്തി ഒരുക്കുന്ന കലാവിരുന്നില്‍ മാഹിയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ കലാവിരുന്ന് ഒരുക്കും.
ഖത്തറിലെ പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന സംഗീത നിശ, ഒപ്പന, നൃത്ത പരിപാടികൾ, മാർഗം കളി, ചെണ്ടമേളം എന്നിവ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 5597 4562 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വാര്‍ത്ത സമ്മേളനത്തില്‍ ക്യൂമാസ് പ്രസിഡന്റ് അബ്ദുല്‍ അഹദ്, ജനറല്‍ സെക്രട്ടറി റിസ്വാന് ചാലക്കര, ട്രഷറര്‍ സുഹൈല്‍ മനോളി, വൈസ് പ്രസിഡന്റ് റിജാല്‍ കിടാരന്, സ്പോര്‍ട്സ് കണ്‍വീനര്‍ സോനേഷ്, സ്വാഗതസംഘം അംഗം അബ്ദുല്‍ റഷീദ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.