Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാജിമാർ അനധികൃതമായി സൗദിയിൽ തങ്ങിയാൽ ശിക്ഷ.

23 Jul 2024 02:23 IST

- ISMAYIL THENINGAL

Share News :

മക്ക(സൗദി): ഹജ്ജ് വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് മടങ്ങാതെ തീർഥാടകർ സൗദിയിൽ അനധികൃതമായി തങ്ങുന്നത് ശിക്ഷ നിർബന്ധമാക്കുന്ന നിയമ ലംഘനമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് വിസ ഹജ് കർമം നിർവഹിക്കാൻ മാത്രമാണുള്ളതാണ്.


ഹജ്ജ് വിസയിൽ സൗദിയിൽ ജോലി ചെയ്യാനോ സൗദിയിൽ താമസിക്കാനോ കഴിയില്ല. ഹജ് വിസ കാലഹരണപ്പെടുന്നതിനു മുമ്പ് സൗദി അറേബ്യ വിടുന്നത് നിയമത്തെ കുറിച്ച അവബോധവും പരിഷ്‌കൃതമായ പെരുമാറ്റവുമാണ്. ഇത് ഏറ്റവും മനോഹരമായ യാത്രയുടെ ഏറ്റവും മികച്ച പര്യവസാനത്തെ പ്രതിനിധീകരിക്കുന്നതായും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.


Follow us on :

More in Related News