Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2026 19:05 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്ത് മാട്ടുമ്മൽ പിഡബിൾയുഡി റോഡിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് കീറിയ കുഴി മാസങ്ങൾ കഴിഞ്ഞിട്ടും പൂർവ്വസ്ഥിതിയിലാക്കാത്തത് വൻ യാത്രാക്ലേശത്തിന് കാരണമാകുന്നു.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവിടെ പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾക്കായി റോഡ് കുറുകെ പൊളിച്ചത്.എന്നാൽ പണി കഴിഞ്ഞിട്ടും റോഡ് കൃത്യമായി റീ ടാർ ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല.റോഡിന് കുറുകെ വലിയ കുഴി രൂപപ്പെട്ടത് കാരണം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്.രാത്രികാലങ്ങളിൽ ഈ കുഴി ദൂരത്തുനിന്ന് കാണാൻ കഴിയാത്തത് അപകടസാധ്യത ഇരട്ടിയാക്കുന്നു.റോഡ് പഴയസ്ഥിതിയിലാക്കി തരണമെന്നാവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഷെജിറ ഷാഹിർ കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകി.വാട്ടർ അതോറിറ്റി നിർമ്മാണ ആവശ്യങ്ങൾക്കായി പൊളിച്ച റോഡ് അടിയന്തിരമായി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും,ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്നും നിവേദനത്തിലൂടെ അവർ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.