Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Oct 2024 19:28 IST
Share News :
പീരുമേട്: പട്ടാപ്പകൽ വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിവന്നിരുന്നയാളെ വണ്ടി പെരിയാർ പോലിസ് അറസ്റ്റ് ചെയ്തു. അരണക്കൽ എ.കെ.ജി കോളനി മഠത്തിൽ പറമ്പിൽ മുരുകൻ (46) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം അരണക്കൽ പുതുവലിൽ പഴനിയമ്മയുടെ വീട്ടിൽ നിന്നാണ് ഇയാൾ സ്വർണ്ണം മോഷ്ടിച്ചത്. മോഷ്ടിച്ച നാലര പവൻ സ്വർണ്ണം ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇന്നലെ പുലർച്ചെ ചെങ്കര കൊളുന്തു പുര ഭാഗത്തു നിന്നാണ് ഇയാളെ വണ്ടി പെരിയാർ പോലിസ് പിടി കൂടിയത്. തുടർന്ന് പീരുമേട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
More in Related News
Please select your location.