Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവം' നിലാസന്ധ്യ'ക്ക് വർണ്ണാഭമായ തുടക്കം.

16 Nov 2026 13:13 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവം നിലാ സന്ധ്യ 2026 ന് വർണ്ണാഭമായ തുടക്കം. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ജി.വി. എച്ച്.എസ്. എസിൽ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാഠ്യവിഷയങ്ങൾക്കൊപ്പം കലാപരമായ വളർച്ച കുട്ടികളിൽ ഉണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ജീവിതത്തിൽ മുന്നേറാൻ അത് കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുമെന്നും എം എൽ എ അഭിപ്രായപ്പെട്ടു. 'കോമഡി ഉത്സവം' ഫെയിം ലിനു വൈക്കം ചടങ്ങിൽ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം വിജയമ്മ ബാബു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ചുള്ള അറബിക് സാഹിത്യോത്സവം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസും സംസ്കൃതോത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ ശശികുമാറും നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. കെ രാജേഷ്, ആനന്ദ് ബാബു, വൈക്കം നഗരസഭ ചെയർ പേഴ്സൺ അബ്ദുൽ സലാം റാവുത്തർ, വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്,

വൈക്കം എ.ഇ.ഒ. ദീപ കെ.സി, വൈക്കം ബിപിസി പി. ആർ ശ്രീകുമാർ, സ്കൂൾ പ്രിൻസിപ്പൾ സജിനി സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാന്മാരായ അമ്പിളി മായാത്മജൻ, സോഫി ജോസഫ്, ചന്ദ്രിക അംബുജാക്ഷൻ, വാർഡ് മെമ്പർ നിഷ വി.നായർ, വിവിധ സബ് കമ്മറ്റി ചെയർമാന്മാരായ എം.അനിൽകുമാർ, സമീൽ ഇബ്രാഹിം, അബ്ദുൾ സലിം

ജനറൽ കൺവീനർ ജി.ശ്രീരഞ്ജിത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാന വേദിയായ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഓഡിറ്റോറിയത്തിൽ

ഭിന്നശേഷി വിദ്യാർഥികൾ നടത്തിയ കലാവിരുന്ന് ഏറെ ശ്രദ്ധേയമായി. തുടർന്ന് 15 ഓളം വേദികളിലായി മത്സരങ്ങൾ ആരംഭിച്ചു. നാളെ വേദി എട്ട്- പൂന്തേനരുവി (സെൻ്റ് ജോർജ് സ്കൂൾ ഓഡിറ്റോറിയം) സംസ്കൃത കലോത്സവവും വേദി ഒമ്പത് ഹൃദയസരസ് (ബി ആർ സി ഹാളിൽ) അറബിക് സാഹിത്യ മത്സരങ്ങളും നടക്കും. 69 സ്കൂളുകളിൽ നിന്നായി 4500 ഓളം മത്സരാർഥികളാണ് കലാമത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. 19 ന് വൈകിട്ട് 4.30ന് സമാപന സമ്മേളനവും സമ്മാനവിതരണവും നടക്കും. കടുത്തുരുത്തി ഡി. ഇ.ഒ സിനി എ. എസ് സമ്മാനദാനം നിർവ്വഹിക്കും.

Follow us on :

More in Related News