Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2026 20:46 IST
Share News :
കടുത്തുരുത്തി: സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മറ്റപ്പള്ളിക്കുന്ന് റസിഡൻസ് അസോസിയേഷൻ (MRA)യുടെ ആഭിമുഖ്യത്തിൽ, എറണാകുളം IMAയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആറാമത് സൗജന്യ രക്തദാന ക്യാമ്പ് എബ്രഹാം തോട്ടുപുറത്തിന്റെ ഭവനാങ്കണത്തിൽ നടന്നു.
യുവകർഷകനും 2026-ലെ കർഷകശ്രീ അവാർഡ് ജേതാവുമായ മോനു വർഗീസ് മാമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. MRA പ്രസിഡന്റ് റോബർട്ട് തോട്ടുപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ, കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകനും കേരളത്തിൽ രക്തദാനം ജനകീയമാക്കിയ വൈദികനുമായ അന്തരിച്ച ഡോ. ഫ്രാൻസിസ് ആലപ്പാട്ടിനെ അനുസ്മരിച്ചു.
CBSE പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 498 (99.6%) മാർക്ക് നേടി ഉന്നത വിജയം കൈവരിച്ച സെറ എലിസ വിജുവിനെ ചടങ്ങിൽ ആദരിച്ചു.
സെക്രട്ടറി എ.സി. ഫിലിപ്പ് ആക്കാംപറമ്പിൽ, വൈസ് പ്രസിഡന്റ് ദീപു സി.കെ, യൂത്ത് കോർഡിനേറ്റർ അമൽ കൊട്ടാരം എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പിന്റെ ക്രമീകരണങ്ങൾ നടപ്പിലാക്കി. കൂടുതൽ തവണ രക്തദാനം നൽകിയ വനിതാ ഡോണർ ശ്രീമതി ഡിമ്പിൾനെ ചടങ്ങിൽ ആദരിച്ചു.
എ.സി. ജോർജ്, എബ്രഹാം തോട്ടുപുറം, പി. എൻ. ചന്ദ്രശേഖരൻ, നിമിയ ഷോയി,റോസിലി തങ്കൻ,സൗമ്യ ദിലീപ്, സുധ ബാബു, രശ്മി ദീപു, അനുഷ രാജേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
രക്തക്ഷാമം നേരിടുന്ന രോഗികൾക്ക് വലിയ സഹായമാകുന്ന രീതിയിൽ ക്യാമ്പ് ശ്രദ്ധേയമായ പങ്ക് വഹിച്ചു. ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും, രക്തദാനം നടത്തിയ സന്നദ്ധ പ്രവർത്തകർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
ജാതി-മത ഭേദമന്യേ സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്ദേശം ക്യാമ്പ് പങ്കുവച്ചു
Follow us on :
Tags:
More in Related News
Please select your location.