Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് സെന്റ് ജോർജ് പാരിഷ് ഫാമിലി യൂണിയൻ്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 19 ന്.

16 Jul 2026 21:08 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പാരിഷ് ഫാമിലി യൂണിയൻ, പൊതി മേഴ്സി ആശുപത്രി എന്നിവയുടെ സംയുക്ത സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂലൈ 19 ഞായറാഴ്ച രാവിലെ 8. 30 മുതൽ തലയോലപ്പറമ്പ് പാരിഷ് ഹാളിൽ വച്ച് നടക്കുന്ന മെഡിക്കൽ ക്യാമ്പ് കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാദർ സേവ്യർ ആവള്ളിൽ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, ട്രസ്റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ , തങ്കച്ചൻ കളമ്പുകാട്ട്, കേന്ദ്ര സമിതി വൈസ് ചെയർമാൻ ജോയി അരയത്തേൽ, സെക്രട്ടറി ബേബി പോളച്ചിറ തുടങ്ങിയവർ പ്രസംഗിക്കും.

ഫിസിഷ്യൻ, സർജറി, ഓർത്തോ, പൾമനറി, ഇ.എൻ.ടി. തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ശ്വാസകോശ രോഗ നിർണയം, പ്രഷർ, ഷുഗർ തുടങ്ങിയ ടെസ്റ്റുകൾ, അത്യാവശ്യമായ മരുന്നുകൾ എന്നിവ ക്യാമ്പിൽ സൗജന്യമായി നൽകുന്നു.

Follow us on :

More in Related News