Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയാഴം തണൽ ചാരിറ്റബിൾ സൊസൈറ്റി വാർഷികത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചു.

16 Jul 2026 22:27 IST

santhosh sharma.v

Share News :

വൈക്കം: തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചു. ലഹരി ഇല്ലാത്ത സമൂഹം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികളെയും മുതിർന്നവരെയും ജീവനക്കാരെയും ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിൻ്റെ തൂഫാൻ, എക്സൈസ് വകുപ്പിൻറെ തണ്ടർ എന്നീ പദ്ധതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ലഹരി വിരുദ്ധ ജനജാഗ്രത യാത്ര സംഘടിപ്പിച്ചത്. പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം വൈക്കം സബ് ഇൻസ്പെക്ടർ വൈശാഖ് നിർവ്വഹിച്ചു. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡൻ്റ് ടി.ടി ബൈജു, സെക്രട്ടറി എ.എസ് ദീപേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പള്ളിയാട് എസ് എൻ യു പി സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജൂലൈ 19 ന് ഉല്ലല ജൂബിലി ഹാളിൽ വച്ച് നടക്കുന്ന സൊസൈറ്റിയുടെ വാർഷിക ആഘോഷ പരിപാടിയുടെ ഉദ്ഘാടനം കെ. ബിനിമോൻ എം എൽ എ നിർവഹിക്കും. തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സലഞ്ച് രാജ് മുഖ്യ പ്രഭാഷണം നടത്തും.തൃതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.

Follow us on :

More in Related News