Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2026 21:56 IST
Share News :
കൊയിലാണ്ടി : കേരളത്തിൽ ഒരു ഭരണമാറ്റം ജനം ആഗ്രഹിക്കുന്നതായി
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മെയ് 4 ന് വരുന്ന തെരഞ്ഞെടുപ്പ് ഫലത്തോടെ ഇടത് ദുർഭരണം കേരളത്തിൽ അവസാനിക്കുമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു.കൊയിലാണ്ടിയിൽ യു.ഡി.എഫ് സ്ഥാനാർക്ഷി അഡ്വ.കെ. പ്രവീൺ കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടകര എം.പി ഷാഫി പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.സി.അബു, ടി.ടി ഇസ്മയിൽ ,
സി.വി. ബാലകൃഷ്ണൻ ,വി.പി. ഭാസ്ക്കരൻ , വി.വി.സുധാകരൻ , മുരളി തോറോത്ത് , കെ.ടി. വിനോദൻ എന്നിവർ സംസാരിച്ചു.
മഠത്തിൽ അബ്ദുറഹ്മാൻ (ചെയർമാൻ) ,മടത്തിൽ നാണു ( കൺവീനർ) , വി.പി. ഭാസ്ക്കരൻ (ട്രഷറർ ) ആയി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.