Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2026 12:50 IST
Share News :
വൈക്കം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന പുതിയ കേന്ദ്ര നിയമം പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ട്രേഡ് യുണിയനുകളായ യു.ഡി.ടി.എഫ് നേതൃത്വത്തിൽ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് വൈക്കം ടൗണിൽ പ്രകടനവും ധർണ്ണയും നടത്തി. ഐ.എൻ.ടി.യു സി റീജിണൽ പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ്, എസ്.ടി.യു സംസ്ഥാന കമ്മറ്റി അംഗം ഷാജി കാട്ടിക്കുന്ന്, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗം പ്രീത രാജേഷ്, ജില്ലാ ഭാരവാഹികളായ വി.ടി. ജെയിംസ്, ഇടവട്ടം ജയകുമാർ, ജോർജ്ജ് വർഗ്ഗീസ്,
എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എം. സുൾഫിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. റീജിണൽ ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ടൗൺ ചുറ്റി നടന്ന പ്രകടനത്തിൽ തൊഴിലാളികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.