Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിയന്ത്രണം വിട്ട് ബൈക്ക് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് അപകടം; പാലത്തിൽ നിന്നും താഴെ വീണ് യുവാവിന് ഗുരുതര പരിക്ക്.

12 Feb 2026 18:03 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് പാലത്തിൽ നിന്നും താഴെ വീണ് യുവാവിന് ഗുരുതര പരിക്ക്. ചെമ്പ് മത്തുങ്കൽ ഇളംകോടത്തിൽ സൂരജ് രാജാമണി (26)നാണ് പരിക്കേറ്റത്.

വൈക്കം മുറിഞ്ഞപുഴ പാലത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് അപകടം. വൈക്കത്തു നിന്നും കാട്ടിക്കുന്നിലുള്ള വാടക വീട്ടിലേക്ക് പോകുന്നതിനിടയിൽ യുവാവ് സഞ്ചരിച്ച യുണികോൺ ബൈക്ക് മുറിഞ്ഞപുഴ പാലത്തിൽ നിന്നും നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ബൈക്ക് കൈവരിയിൽ ഇടിച്ച് നിന്നെങ്കിലും യുവാവ് തെറിച്ച് പാലത്തിന് താഴെയുള്ള കടവിൻ്റെ കോൺക്രീറ്റ് തറയിൽ തല ഇടിച്ച് വീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഓടിയെത്തിയ നാട്ടുകാർ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.  വൈക്കം ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തിയിരുന്നു.



Follow us on :

More in Related News