Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2026 22:54 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് 14-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന എ.എം.പൊന്നപ്പൻ്റെ ഒന്നാമത് അനുസ്‌മരണവും രാഷ്ട്രീയ വിശദീകരണവും സംഘടിപ്പിച്ചു. പഴമ്പട്ടി ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി നിഷ സോമൻ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് പുതിയതായി കടന്ന് വന്ന നേതാക്കളെയും പ്രവർത്തകരെയും ചടങ്ങിൽ അംഗത്വം നൽകി സ്വീകരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ. ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ, കോൺഗ്രസ് നേതാക്കളായ വി.ടി ജയിംസ്, എം.വി മനോജ്, വാർഡ് പ്രസിഡൻ്റ് പി.സി പ്രസാദ്, കോൺഗ്രസ് മണ്ഡലം, വാർഡ് ഭാരവാഹികൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.