Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2025 13:43 IST
Share News :
കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ ബസിനുള്ളിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
മുണ്ടക്കയം ഏന്തയാർ . വള്ളക്കാട് ഭാഗത്ത് താമസം വടക്കേ പറമ്പിൽ ജോസി (68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സുള്ള്യയിൽ നിന്നും കൊട്ടാരക്കരയിലേയ്ക്കു പോകുകയായിരുന്നു ബസ്.
ഈ ബസ് കോട്ടയം ഡിപ്പോയിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി.
പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് ഏന്തയാർ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ
ഭാര്യ..ജാൻസി
മക്കൾ:
ജോത്സന
ജിൻസി
ജിനു
Follow us on :
More in Related News
Please select your location.