Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയിരം പ്രസംഗത്തേക്കാൾ വലുത് ഒരു പുണ്യകർമ്മത്തിൽ പങ്കെടുക്കലാണ്: ഷാഫി പറമ്പിൽ എം.പി

05 May 2025 11:02 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: ആയിരം വേദികളിൽ കയറി പ്രസംഗിക്കുന്നതിനേക്കാൾ വലുതാണ് ഒരു പൊതു പ്രവർത്തകന് ഏതെങ്കിലുമൊരു പുണ്യകർമ്മത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ കിട്ടുന്ന സന്തോഷമെന്ന് ഷാഫി പറമ്പിൽ എം.പി.അരിക്കുളം വാകമോളിയിൽ വരപ്പുറത്ത് ബിന്ദുവിനും കുടുംബത്തിനും ജീവകാരുണ്യ പ്രവർത്തകൻ ഇമ്പിച്ച്യാലി സിത്താര നിർമിച്ചു നൽകുന്ന വീടിൻ്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളവൻ ഇല്ലാത്തവർക്ക് അത്താണിയാകുമ്പോയാണ് ജീവിതം അർത്ഥപൂർണവും മനോഹരവുമാകുന്നതെന്നും ഇമ്പിച്ച്യാലിക്കയ്ക്ക് ഒപ്പം പങ്കിട്ട വേദികളെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നുള്ളത് സന്തോഷകരമായ അനുഭവമാണെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു. 


ശശി ഊട്ടേരി അധ്യക്ഷത വഹിച്ചു. ആവള മുഹമ്മദ്,സനൽ. പി. വാകമോളി, സി. രാമദാസ്, എം കെ. അബ്ദുറഹ്മാൻ മാസ്റ്റർ, മുസ്തഫ നന്മന, അബ്ദുൽ സലാം തറവട്ടത്ത്, മൻസൂർ തറവട്ടത്ത്, അഡ്വ. ടി.പി. മുഹമ്മദ് ബഷീർ, അഷറഫ് പുളിയനാട്, സി.കെ. മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു. പ്രദേശത്തിനുവേണ്ടി നിയാസ് വാകമോളി പൊന്നാട അണിയിച്ചു. വി.പി.കെ.ലത്തീഫ്,സി.കെ.സജീർ, മുജീബ് വരപ്പുറത്ത്എന്ത എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News