Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി കീരനല്ലൂർ ന്യൂ കട്ട് പുതിയ പാലം വെള്ളപ്പൊക്ക ഭീഷണി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

19 May 2026 20:55 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : നഗരസഭയിലെ പാലത്തിങ്ങൽ കീരനല്ലൂർ ന്യൂ കട്ടിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിൻറെ പൈലിങ് പ്രവർത്തികൾ നിർത്തിവെച്ചതിനാൽ മഴക്കാലം വരുന്നതോടെ പരിസരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് കാണിച്ചുകൊണ്ട് കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികളായ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, അബ്ദുൽ അസീസ് കടലുണ്ടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, സുബൈർ പി പി എന്നിവർ ബ്രിഡ്ജസ് എൻജിനീയർക്ക് പരാതി നൽകിയതിനെ തുടർന്ന് പാലം പണി ആരംഭിച്ചുവെങ്കിലും മഴക്കാലം നേരത്തെ എത്തുന്നതോടെ സ്ഥതിഗതികൾ വിലയിരുത്തുവാൻ പൊതുമരാമത്ത് ബ്രിഡ്ജസ് അസി:എൻജിനീയർ വിരാജ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവ രുടെ നേതൃത്വത്തിൽ സംയുക്തമായാണ് പരിശോധന നടത്തിയത് 

  

പുഴയുടെ പടിഞ്ഞാറ് ഭാഗത്താണ് പൈലിങ് പ്രവർത്തികൾ ആരംഭിച്ചത്, നിലവിലെ ചെറിയ പാലത്തിനോട് ചേർന്നാണ് പണി നടന്നുകൊണ്ടിരിക്കുന്നത്. മഴക്കാലം തുടങ്ങും മുമ്പ് പൈലിങ് പുഴയിലെ പ്രവർത്തികൾ പൂർത്തീകരിച്ച് അശാസ്ത്രീയമായി ഉണ്ടാക്കിയിട്ടുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തടയണ മാറ്റുക എന്നതിനെക്കുറിച്ചും വിശദമായ പരിശോധനകൾ നടന്നു




Follow us on :

More in Related News