Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷിക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ, രണ്ട് പ്രതികൾക്കായി അന്വേഷണം

03 Jul 2026 23:42 IST

NewsDelivery

Share News :

കാസർകോട്: ഭിന്നശേഷിക്കാരിയായ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. തച്ചങ്ങാട് സ്വദേശി മുഹമ്മദ് നൗഷാദ്, കോളിയടുക്കം സ്വദേശി കെ.പി. ഷെരീഫ്, കോട്ടിക്കുളം സ്വദേശി മുഹമ്മദ് സാലിഹ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ സ്ഥലങ്ങളിൽവെച്ച് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബേക്കൽ പൊലീസ് കേസെടുത്തത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ഒന്നിലധികം തവണ പീഡനത്തിനിരയായതായി സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.

കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Follow us on :

More in Related News