Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2025 11:50 IST
Share News :
പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേള സ്‌പെഷ്യല്‍ ട്രെയിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഏകദേശം 8 മുതല്‍ 10 കോടി വരെ ഭക്തരാണ് കുംഭമേളയുടെ ഭാഗമാകാന്‍ പ്രയാഗ്രാജില്‍ എത്തിയിരിക്കുന്നത്.
സ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഖാഡ മാര്‍ഗിലെ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഒരു കിംവദന്തിക്കും ചെവികൊടുക്കരുത്. കുറച്ച് ഭക്തര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു. അവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നല്ല ചികിത്സ ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഭക്തരുടെ തിരക്ക് കുറഞ്ഞുകഴിഞ്ഞ ശേഷമേ സ്‌നാനത്തിനായി പോകൂ എന്ന് അഖാഡകളിലെ സന്യാസിമാര്‍ അറിയിച്ചിട്ടുണ്ട് യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മഹാകുംഭമേളയ്ക്കിടെയുണ്ടായ അപകടത്തിന് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു. വിഐപി സന്ദര്‍ശനമാണ് അപകടത്തിന് കാരണമെന്നും രാഹുല്‍ പറഞ്ഞു. സ്ഥലത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉന്നതതലയോഗം ചേര്‍ന്നിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചയോടെയാണ് 'മൗനി അമാവാസി' ആഘോഷിക്കാന്‍ ത്രിവേണി സംഗമത്തിലെത്തിയ ഭക്തര്‍ തടിച്ചുകൂടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്. 70 പേരെയെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ പിഎം നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേരെ കാണാതായിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
Follow us on :
Tags:
More in Related News
Please select your location.