Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 18:50 IST
Share News :
ചാവക്കാട്:കടപ്പുറം റൈഞ്ച് സമസ്ത കേരള സുന്നി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യവും ബോധവൽകരണവും നടത്തി.റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് ഐ.എം.റിയാസ് ഫൈസിയുടെ അധ്യക്ഷതയിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫ് ഉദ്ഘാടനം നിർവ്വഹിച്ചു.പാരമ്പര്യവഴിയിൽ പ്രയാണം നടത്തുന്ന സമസ്‌തയുടെ ഇടപെടൽ ലഹരിമുക്ത കേരളത്തിന് മുതൽകൂട്ടാവുമെന്ന് അദ്ദേഹം ഉണർത്തി.ചാവക്കാട് എസ്എച്ച്ഒ എൻ.എസ്.രാജീവ്
ബോധവൽകരണ ക്ലാസിന് നേതൃത്വം നൽകി.റൈഞ്ച് സെക്രട്ടറി കെ.പി.മൂസ ഫൈസി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.കെ .ഇസ്‌മാഈൽ,എ.വി.മുഹമ്മദ് മോൻ,സൈതുമുഹമ്മദ് പോകാകില്ലത്ത്,യൂസുഫ് അലി ഫൈസി,ശുഐബ് കടപ്പുറം,ഉസ്മാൻ ഫൈസി,അബൂബക്കർ ഹാജി,അബ്ദുൽ ഖാദർ വാഫി,ഹംറാസ് റിയാസ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.