Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 18:57 IST
Share News :
ചാവക്കാട്:കുവൈറ്റിൽ മരണമടഞ്ഞ ചാവക്കാട് തെക്കൻപാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ഇന്ന് (ഞായറാഴ്ച്ച) ഉച്ചയ്ക്ക് 1.30-ന് ബിനോയ് തോമസിന്റെ വസതിയിൽ വെച്ച് കൈമാറും.കേരള സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ.രാജൻ,ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ.ബിന്ദു എന്നിവരാണ് ധനസഹായം കുടുംബത്തിന് കൈമാറുന്നത്.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയും,നോർക്ക വഴി വ്യവസായ പ്രമുഖരും മറ്റും നൽകിയ 9 ലക്ഷം രൂപയും കൂടി 14 ലക്ഷം രൂപയാണ് കൈമാറുന്നത്.ഗുരുവായൂർ എംഎൽഎ എൻ. കെ.അക്ബർ,ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തുടങ്ങി ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.