Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവചേതന സംഘടിപ്പിച്ച ഡാൻസ് ഉത്സവ് ഗ്രാൻഡ് ഫിനാലെ സോഹാറിൽ അരങ്ങേറി

11 May 2026 02:10 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: നവചേതന സംഘടിപ്പിച്ച ഡാൻസ് ഉത്സവ് സീസൺ 4 ഗ്രാൻഡ് ഫിനാലെ സോഹാറിലെ ഗ്രീൻ ഓയാസിസ്‌ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വർണാഭമായി അരങ്ങേറി.

നൃത്തത്തിന്റെയും കലാ പ്രതിഭകളുടെയും ആഘോഷമായി മാറിയ പരിപാടി വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.

ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടി സംഘാടന മികവുകൊണ്ടും ചിട്ടിയായ മുന്നൊരുക്കത്തിലും അരങ്ങേറി. ആയിരത്തി ഇരുന്നൂറോളം പേർ പങ്കെടുത്ത പരിപാടി സോഹറിലെ കലാ ആസ്വാദകർക്ക് വേറിട്ട അനുഭവമായി.

ഏപ്രിൽ 10-ന് പാം ഗാർഡൻ ക്ലബ്ഹൗസിൽ നടന്ന ഓഡിഷനുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മസ്‌കറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വ്യത്യസ്ഥ പ്രായ വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളാണ്.

സിനിമാറ്റിക്, സെമിക്ലാസിക്കൽ, സമകാലിക നൃത്ത വിഭാഗങ്ങളിൽ ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം മത്സര വിധി കർത്താവായി നാട്ടിൽ നിന്നെത്തിയ സിനിമാതാരം സരയു മോഹൻ, സിനിമ കൊറിയോഗ്രാഫർ ബിജു ധ്വനി തരംഗ്,

ഗ്രാൻഡ് ഫിനാലെ സീസൺ ഫോർ പ്രോഗ്രാം കോർഡിനേറ്റർമാരായ നിഖിൽ രാജ്, പാർവതി അഭിജിത്, സാന്റി മനേഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.

ബാത്തിന ചേമ്പർ ഓഫ്‌ കോമേഴ്‌സ് ചെയർമാൻ സൈദ് അൽ ജാബ്രി, യൂസഫ് യാഖൂബ് അൽ കമഷ്കി, അഹ്‌മദ്‌ അൽ സുലൈമാൻ കമഷ്കി, ഏഷ്യ പ്ലേറ്റ്സ് സി ഇ ഒ പവി ഗോവിന്ദ്, മനോജ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ്‌ പ്രസിഡന്റ് രാജേഷ് കൊണ്ടല, കെ ആർ പി വള്ളികുന്നം, റഫീഖ് പറമ്പത്ത്

തുടങ്ങിയയവർ ആശംസകൾ നേർന്നു.

ഡാൻസ് ഉത്സവ് സീസൺ നാലിന്റെ വിജയത്തിനായി ദിവസങ്ങളോളമുള്ള നവചേതന പ്രവർത്തകരുടെ പ്രയത്നം ആവേശമായി പര്യവസാനിച്ചപ്പോൾ സോഹാറിന് ലഭിച്ചത് മനോഹരമായ ഒരു ദിനം മുഴുവനാണ്.

പരിപാടിയിൽ പങ്കെടുത്തവർക്കും സ്പോൺസർമാർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു. നവചേതന സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവ് പിള്ള നന്ദിയും രേഖപ്പെടുത്തി. സുനിത ഹരികൃഷ്ണൻ, ഫറ സുഷാമ് , ആശിഷ് മനോജ് എന്നിവർ പരിപാടിയുടെ അവതാരകരായി.

Follow us on :

More in Related News