Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2026 13:27 IST
Share News :
തലയോലപ്പറമ്പ്: കനത്ത കാറ്റിലും മഴയിലും വീട് തകർന്ന് വീണതോടെ നിർദ്ധന കുടുംബത്തിന് കയറിക്കിടക്കാൻ ഇടമില്ലാതായി. വെള്ളൂർ വരിയ്ക്കാം കുന്ന് ഭാഗത്ത് പുത്തൻ മനപ്പറമ്പിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ ഓട് മേഞ്ഞ വീടാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും
ഇടിഞ്ഞ് വീണത്. സംഭവ സമയത്ത് ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ കഴിയുന്ന ലക്ഷ്മിക്കുട്ടിയമ്മയും മകൻ ദിലീപും ഭാര്യ ഗീതയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ലക്ഷ്മിക്കുട്ടിയമ്മ കിടന്ന മുറിയുടെ മേൽക്കൂര ഭാഗം തകരാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കഴുക്കോലും പട്ടികയും തകർന്ന് ഓട് ഉൾപ്പടെ വീടിനുള്ളിലേക്ക് നിലംപൊത്തി. ശബ്ദം കേട്ട് ദിലീപും ഭാര്യ ഗീതയും ഉടൻ ഇറങ്ങി പുറത്തേക്ക് ഓടുന്നതിനിടെ കഴുക്കോൽ തകർന്ന് വീണ് ഗീതയുടെ ഇടത് കൈക്ക് പൊട്ടൽ സംഭവിച്ചു. ഇവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കിടപ്പ് രോഗിയായ ലക്ഷ്മിക്കുട്ടിയമ്മയെ സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.വീട് തകർന്നതോടൊ കൂലിപ്പണിക്കാരനായ ദിലീപിനും കുടുംബത്തിനും കയറിക്കിടക്കാൻ ഇടമില്ലാത്ത സ്ഥിതിയിലാണ്. കെ.ബിനിമോൻ എം എൽ എ അടക്കം ജനപ്രതിനിധികളും പഞ്ചായത്ത്, വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു.
Follow us on :
Tags:
More in Related News
Please select your location.