Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2026 23:56 IST
Share News :
മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സർക്കാറിന്റെ ‘കർഷക തിലകം’ പുരസ്കാര ജേതാവും ഫെലോഷിപ്പിന്റെ സെൻട്രൽ കമ്മിറ്റി അംഗവുമായ ശ്രീമതി ബിൻസി ജെയിംസിനെ അനുമോദിച്ചു.
റൂവി സെന്റ് തോമസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക വികാരിയും ഫെലോഷിപ്പ് പ്രസിഡന്റുമായ റവ. ഫാ. തോമസ് ജോസ് അനുമോദന ചടങ്ങ് നിർവഹിച്ചു.
അസോസിയേറ്റ് വികാരി റവ. ഫാ. ലിജു തോമസ്, റവ. ഫാ. ഷാജി പി. ജോഷ്വാ, ഫെലോഷിപ്പ് സെക്രട്ടറി മാത്യു തോമസ് മെഴുവേലി, ട്രഷറർ വിജി തോമസ് വൈദ്യൻ, ജോയിന്റ് സെക്രട്ടറി ബിനു വില്ലോത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.