Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. കെ.കെ.എൻ. കുറുപ്പ് ഒമാനിൽ

10 May 2026 15:03 IST

ENLIGHT MEDIA OMAN

Share News :

മസ്ക്കറ്റ്: മലബാറിന്റെ വിദ്യാഭ്യാസ, തൊഴിൽ, വികസന മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുൻകാലങ്ങളിൽ പ്രവർത്തനം നടത്തിയിരുന്ന ഡോ. കെ.കെ.എൻ. കുറുപ്പ് പത്തുദിവസത്തെ സന്ദർശനത്തിനായി ഒമാനിലെ മസ്ക്കറ്റിലെത്തി.

ഒമാനിലെ മലയാളികളുടെ സാംസ്കാരിക സംഘടനകളുമായി ചർച്ചകൾ നടത്തുകയും, പുതിയ കേരള സർക്കാർ രൂപീകരണത്തിന് മുമ്പായി മലബാറിന്റെ ആവശ്യങ്ങൾക്കായി സമ്മർദ്ദം ചെലുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.

കാലിക്കറ്റ് സർവകലാശാലയുടെ മുൻ വൈസ് ചാൻസലറുമായും തൃപ്പൂണിത്തുറയിലെ സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ മുൻ ഡയറക്ടർ ജനറലുമായ ഡോ. കുറുപ്പ്, കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും, താൻ മുന്നോട്ടുവെച്ച ആശയങ്ങൾ ഐക്യജനാധിപത്യ മുന്നണി (UDF) ഏറ്റെടുത്തതിനെ തുടർന്ന് മത്സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നുവെന്ന് അറിയിച്ചു.

ഡോ. കുറുപ്പ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ വയനാട് ജില്ലയിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുക, അതിന്റെ കേന്ദ്രങ്ങൾ കാസർകോട് മഞ്ചേശ്വരത്തും ഇടുക്കിയിലും ആരംഭിക്കുക, മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുക, മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക വികസന പദ്ധതികൾ നടപ്പാക്കുക, കാസർകോട് ജില്ലയിലെ തുളുനാടൻ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി നഴ്സിങ് യൂണിവേഴ്സിറ്റി സ്ഥാപിക്കുക തുടങ്ങിയവ ഉൾപ്പെടുന്നു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ‘തുളുനാട് ഡെവലപ്മെന്റ് ഫൗണ്ടേഷൻ’ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: +968 71245419, +968 99887040, +91 9496844625 (വാട്ട്സ്ആപ്പ്).

Follow us on :

More in Related News