Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2026 22:59 IST
Share News :
വൈക്കം: ചൊവ്വാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈക്കത്ത് വിവിധ ഇടങ്ങളിൽ നാശനഷ്ടം. മരങ്ങൾ കടപുഴകിവീണും ശിഖരങ്ങൾ ഒടിഞ്ഞ് വീണുമാണ് നാശനഷ്ടം ഏറെയും. കാർഷിക വിളകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ റോഡിൽ മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞ് വീണ് ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. തലയാഴം പഞ്ചായത്ത് ഏഴാം വാർഡിൽ പുലയതുരുത്ത് വീട്ടിൽ പി.എസ്. സജിമോന്റെ വീടിന് മുകളിലേക്ക് പുരയിടത്തിൽ നിന്ന ആഞ്ഞിലി മരം കടപുഴകി വീണ് മേൽക്കൂര തകർന്നു. സംഭവ സമയത്ത് വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെച്ചൂർ, ടി.വി പുരം ഭാഗത്ത് മരങ്ങൾ വീടിന് മുകളിലേക്ക് വീണ് നാശനഷ്ടം സംഭവിച്ചു.തലയോലപ്പറമ്പ് തലപ്പാറ ചേമ്പാല ഭാഗത്ത് വായന ശാലയുടെ സമീപത്ത് നിന്ന കൂറ്റൻ മരം വൈദ്യുതി ലൈനിന് മുകളിലൂടെ കടപുഴകി വീണ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.മരത്തിൻ്റെ ശിഖരം സമീപത്തെ പുരയിടത്തിലെ പോർച്ചിൽ പതിഞ്ഞ് പോർച്ചിനും ഉള്ളിൽ പാർക്ക് ചെയ്തിരുന്ന കാറിനും നാശനഷ്ടം ഉണ്ടായി. വൈക്കത്ത് നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ശ്രീജിത്ത്, അരുൺ രാജ്, ഷൈൻ, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് എത്തിയാണ് മരം മറിച്ച് നീക്കിയത്. വൈദ്യുതി വകുപ്പ് അധികൃതർ സ്ഥലത്തെത്തി. ബ്രഹ്മമംഗലം ക്ഷേത്രത്തിന് സമീപം റോഡരികിൽ നിന്ന കൂറ്റൻ മരം വൈദ്യുതി ലൈനിന് മുകളിലേക്ക് കടപുഴ വീണ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് ഇത് നീക്കം ചെയ്തത്. പ്രദേശത്ത് മൂന്ന് മണിക്കൂറോളം വൈദ്യുതി മുടങ്ങി. ബ്രഹ്മമംഗലം, കരിപ്പാടം മേഖലകളിലും മരങ്ങൾ വൈദ്യുതി പോസ്റ്റുകൾക്ക് മുകളിൽ വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഉൾപ്രദേശങ്ങളിൽ വൈദ്യുതി ബന്ധം രാത്രിയും പുന:സ്ഥാപിക്കാനായിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.