Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രശാന്ത് പിസെ ഒമാനിലെ പുതിയ അംബാസഡർ

11 May 2026 23:28 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: പ്രശാന്ത് പിസെ ഒമാനിലെ പുതിയ അംബാസഡർ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് പിസെയെ ഒമാനിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവിസ് (IFS) ഉദ്യോഗസ്ഥനായ അദ്ദേഹം ഉടൻ മസ്കത്തിലെത്തി പുതിയ ചുമതലയേൽക്കും.

ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുള്ള പ്രശാന്ത് പിസെ, ജപ്പാൻ, മൗറീഷ്യസ്, യു.കെ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ നിയമനത്തിന് മുമ്പ് അദ്ദേഹം ഇറാഖിലെ ഇന്ത്യൻ അംബാസഡറായിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിൽ കുടിയേറ്റ നയങ്ങളും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

ഇന്ത്യയും ഒമാനും തമ്മിൽ വ്യാപാരം, ഊർജ സഹകരണം, സമുദ്ര സുരക്ഷ, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

Follow us on :

More in Related News