Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേത്രങ്ങൾക്കുള്ള ഗുരുവായൂർ ദേവസ്വം ധനസഹായം:മെയ് 15 മുതൽ ഓൺലൈനിൽ അപേക്ഷിക്കാം..

12 May 2026 21:45 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 2026-27 വർഷത്തെ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്‌ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള ധനസഹായ വിതരണത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു.ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും വെവ്വേറെ അപേക്ഷ ഫോറങ്ങളാണ്.200 രൂപ(ജിഎസ് ടി ഉൾപ്പെടെ) നിരക്കിൽ മെയ് 15 മുതൽ ജൂൺ 14 വരെ ഓൺലൈൻ ലിങ്ക് മുഖേന ഫീസ് അടവാക്കി ഫോറം പൂരിപ്പിച്ച് സമർപ്പിക്കാം.ധനസഹായം ലഭിക്കുന്നതിന് വിജ്ഞാപനത്തിൽ ആവശ്യപ്പെട്ട രേഖകളുടെ അസ്സൽ പകർപ്പ് ദേവസ്വം ഓഫീസിൽ ജൂൺ 30-ന് വൈകീട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണം.വിശദവിവരങ്ങൾക്ക് guruvayurdevaswom.in എന്ന വെബ്‌സൈറ്റ്,ഗുരുവായൂർ ദേവസ്വം ഫേസ്ബുക്ക് പേജും സന്ദർശിക്കാം.ഫോൺ നമ്പർ:0487 2556335 Extn.251.


Follow us on :

More in Related News