Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2024 00:05 IST
Share News :
മസ്കറ്റ്: ഒമാനിലെ പ്രവാസി സമൂഹം ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് രാവിലെ ഏഴ് മണിക്ക് ദേശീയ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ സ്ഥാനപതി ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു. എംബസ്സിയിലെ ഉയർന്ന ഉദ്യോഗസ്ഥർ, മറ്റു ജീവനക്കാർ, ഒമാനിലെ ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖർ സാമൂഹിക പ്രവർത്തകർ എന്നിവർ അടക്കം നിരവധി ഇന്ത്യക്കാർ പരിപാടിയിൽ സംബന്ധിച്ചു. ആഘോ ഷങ്ങളുടെ ഭാഗമായി വിവിധ ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥികൾ കലാപരിപാടികളും അരങ്ങേറി. രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്‌കൂ ളുകളും രാവിലെ തന്നെ ആഘോഷ പരിപാ ടികൾ നടന്നു. മലയാളി സംഘടനകൾ ഉൾപ്പെടെ വിവിധ ഇന്ത്യൻ കമ്യൂണിറ്റി സംഘടനകൾ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വാതന്ത്യദിന അനുബന്ധ പരിപാടികൾ ഉണ്ടാകും.
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.