Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 16:20 IST
Share News :
മസ്‌കറ്റ്: ഒമാന്റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ മൂന്ന് കേന്ദ്രങ്ങളിൽ ആകാശത്ത് വിസ്മയക്കാഴ്ചകളൊരുക്കുന്ന പ്രകാശമാനമായ ഡ്രോൺ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ 20, 21 തീയതികളിലാണ് പരിപാടികൾ നടക്കുക.
ദേശീയ ആഘോഷങ്ങളുടെ സംഘാടക സമിതിയുടെ ജനറൽ സെക്രട്ടേറിയറ്റാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മൂന്ന് പ്രദർശനങ്ങളും രാത്രി എട്ട് മണിക്കാണ് ആരംഭിക്കുക.
നവംബർ 20 വെള്ളിയാഴ്ച മസ്‌കറ്റിലെ സീബ് വിലായത്തിലുള്ള അൽ ഖൗദ് അണക്കെട്ടിലും സലാലയിലെ അതീൻ മൈതാനത്തിലും ഒരേസമയം ഡ്രോൺ പ്രദർശനങ്ങൾ നടക്കും.
നവംബർ 21 ശനിയാഴ്ച അൽ ദാഖിലിയ ഗവർണറേറ്റിലെ മനാഹയിൽ ഒമാൻ അക്രോസ് ഏജസ് മ്യൂസിയത്തിന് സമീപമാണ് മൂന്നാമത്തെ പ്രദർശനം സംഘടിപ്പിക്കുന്നത്.
ഒമാന്റെ ദേശീയദിനാഘോഷങ്ങൾക്ക് കൂടുതൽ വർണാഭമായ അനുഭവം പകരുന്ന ഈ ആകാശവിസ്മയങ്ങൾ കാണാൻ സ്വദേശികളും വിദേശികളുമായ നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.