Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറിവിന്റെ ചിറകിൽ കുട്ടിപ്പട്ടാളം: ശിശുദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

15 Nov 2026 15:27 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ശിശുദിനാഘോഷത്തിന്റെ ഭാഗമായി അൽ ഖുവൈർ ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘അറിവിന്റെ ചിറകിൽ കുട്ടിപ്പട്ടാളം’ എന്ന പേരിൽ നവംബർ 13ന് അൽ ഖുവൈറിൽ നടന്ന മത്സരത്തിൽ അമ്പതിലധികം കുട്ടികൾ പങ്കെടുത്തു.

കുട്ടികളുടെ അറിവും ചിന്താശേഷിയും വളർത്തുന്നതിനും പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനുമുള്ള ജിജ്ഞാസ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. പഠനത്തോടൊപ്പം വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച അനുഭവം കുട്ടികൾക്ക് സമ്മാനിക്കുകയായിരുന്നു ലക്ഷ്യം.

ഒമാൻ ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അൽ ഖുവൈർ ഫ്രണ്ട്സിനുവേണ്ടി നിജിൻ സ്വാഗതം ആശംസിച്ചു. ലിജിൻ അധ്യക്ഷത വഹിച്ചു. ഒമാൻ മലയാളം മിഷൻ സെക്രട്ടറി അനുചന്ദ്രൻ ആശംസകൾ നേർന്നു. കൂട്ടായ്മയിലെ ജയചന്ദ്രൻ ക്വിസ് മാസ്റ്ററായി മത്സരം നയിച്ചു.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. വിവിധ വിഷയങ്ങളിലെ അറിവും നിരീക്ഷണപാടവവും ചിന്താശേഷിയും പ്രകടിപ്പിക്കാൻ മത്സരത്തിലൂടെ കുട്ടികൾക്ക് അവസരം ലഭിച്ചു.

സീനിയർ വിഭാഗത്തിൽ ബിലാൽ ലത്തീഫ് ഒന്നാം സ്ഥാനവും ആദിദേവ് എ.എസ് രണ്ടാം സ്ഥാനവും നിവേദ്യ അനു പിള്ള മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ യദുകൃഷ്ണൻ പി ഒന്നാം സ്ഥാനവും ലക്ഷ്മിക മധുരാജ് രണ്ടാം സ്ഥാനവും ആശ കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുൻ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ ജോർജ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

കുട്ടികളിൽ അറിവിനോടുള്ള താൽപര്യവും അന്വേഷണാത്മക ചിന്തയും വളർത്തുന്നതിനും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും പരിപാടി സഹായകമായി. വിജയികൾക്കൊപ്പം മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും സംഘാടകർ അഭിനന്ദിച്ചു. കുട്ടികളുടെ വിജ്ഞാനവികസനത്തിനും സർഗാത്മക കഴിവുകൾക്കും പ്രാധാന്യം നൽകുന്ന കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള പ്രതീക്ഷയോടെയാണ് ശിശുദിനാഘോഷത്തിന് സമാപനമായത്.

Follow us on :

More in Related News