Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2026 01:13 IST
Share News :
ഇബ്ര: അലായ കിംഗ്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സീസണിൽ സഫാല വാരിയേഴ്സ് ചാമ്പ്യന്മാരായി. നവംബർ 12-ന് നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ അലായ കിംഗ്സിനെ പിന്തള്ളിയാണ് സഫാല വാരിയേഴ്സ് കിരീടം സ്വന്തമാക്കിയത്. അലായ കിംഗ്സ് റണ്ണറപ്പായി.
അലായ കിംഗ്സിന്റെ മാഹർ ടൂർണമെന്റിലെ മികച്ച താരമായും മികച്ച ബാറ്റ്സ്മാനായും മികച്ച ഫീൽഡറായും തിരഞ്ഞെടുക്കപ്പെട്ടു. ആസ്മത്ത് മികച്ച ബൗളർക്കുള്ള പുരസ്കാരം നേടി.
വിജയികൾക്കുള്ള ചാമ്പ്യൻസ് ട്രോഫി മുനീറും റണ്ണറപ്പിനുള്ള ട്രോഫി സഫീർ കുട്ടിയാടിയും സമ്മാനിച്ചു. ചാമ്പ്യന്മാർക്കുള്ള ക്യാഷ് പ്രൈസ് മുഹമ്മദ് നാമത്തും രണ്ടാം സ്ഥാനക്കാർക്കുള്ള ക്യാഷ് പ്രൈസ് സിറാജും കൈമാറി. വിജയികൾക്ക് റമീസ് മെഡലുകൾ അണിയിച്ചു.
വ്യക്തിഗത പുരസ്കാരങ്ങളിൽ മികച്ച ബാറ്റ്സ്മാനുള്ള ട്രോഫി ഷബീർ കൊടുങ്ങല്ലൂരും മികച്ച ബൗളർക്കുള്ള ട്രോഫി സഫീർ ശിവപുരവും സമ്മാനിച്ചു. മികച്ച ഫീൽഡർക്കുള്ള ട്രോഫി നൗജസും മികച്ച താരത്തിനുള്ള ട്രോഫി നൗഷീബും കൈമാറി.
ആവേശകരമായ മത്സരങ്ങളും മികച്ച സംഘാടനവും കൊണ്ട് അലായ കിംഗ്സ് ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സീസൺ ശ്രദ്ധേയമായി.
Follow us on :
Tags:
More in Related News
Please select your location.