Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2024 19:37 IST
Share News :
മസ്‌കറ്റ്: കാലാവസ്ഥാ വ്യതിയാനത്തിന്റെയും സൂനാമിയുടെയും അപകടങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി ദേശീയ അടിയന്തര മാനേജ്മെന്റ്റ് കമ്മിറ്റി (എൻ.സി.ഇ.എം) രാജ്യവ്യാപക മായി കാമ്പയിൻ ആരംഭിക്കുന്നു. ദോഫാർ ഗവർണറേറ്റിലാണ് കാമ്പയിന് തുടക്കമിടുന്നത്. സെപ്റ്റംബർ 29മുതൽ ഒക്ടോബർ ഏഴുവരൊയയിരിക്കും കാമ്പയിൻ.
മാറിക്കൊണ്ടിരിക്കുന്ന കാലാവ സ്ഥ വ്യതിയാനങ്ങളും സൂനാമി തിരമാലകളും മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള സാമു ഹിക അവബോധം വർധിപ്പിക്കുന്നതിന് ഈ സംരംഭം ശ്രമിക്കും. ദോഫാർ ഗവർണറേറ്റിലെ എല്ലാ വിലായ ത്തുകളിലും പ്രചാരണം നടത്തും.
പ്രാദേശിക കമ്യൂണിറ്റിയെ ലക്ഷ്യമിട്ട്, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, സുരക്ഷ, കമ്യൂണിറ്റി ഇടപെടൽ എ ന്നിങ്ങനെ നാല് പ്രധാന മേഖലകളിൽ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കും. മീറ്റിങ്ങുകൾ, സെമിനാറുകൾ, പ്രായോഗിക വ്യായാമങ്ങൾ, അനുബന്ധ പ്രദർശനം, കൂടാതെ ബോധവത്കരണ ബുള്ളറ്റിനുകളുടെ വിത രണം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും നടത്തും.
ഇൻഫർമേഷൻ മന്ത്രാലയം, സിവിൽ ഏവിയേഷൻ അതോറിറ്റി, നാഷനൽ സെൻ്റർ ഫോർ എർലി വാർണി ങ് ഓഫ് മൾട്ടിപ്പിൾ ഹാസാർഡ്സ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, ദോഫാർ ഗവർ ണറുടെ ഓഫിസ് എന്നിവയുൾപ്പെടെ നിരവധി പ്രധാന സംഘടനകളുടെ സഹകരണത്തോടെയാണ് ഈ കാമ്പയിൻ.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.