Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ ഓണാഘോഷം ഇന്ന്

17 Oct 2024 23:05 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്‌മ (ഒ കെ കെ) യുടെ ഈ വർഷത്തെ ഓണാഘോഷം ഇന്ന് (ഒക്ടോബർ 18 വെള്ളിയാഴ്ച്ച) അൽ ഖുദ് അൽ അസാല ഓഡിറ്റോറിയത്തിൽ നടക്കും. വൻ ജനാവലി പങ്കെടുക്കുന്ന ആഘോഷത്തിൽ ഓണസദ്യയോടൊപ്പം ചെണ്ടമേളവും മാവേലി എഴുന്നള്ളിപ്പും പരിപാടിയുടെ ഭാഗമായി നടക്കും.  

കൊടുങ്ങല്ലൂർ കൂട്ടായ്മയിലെ വനിതാ വിഭാഗവും, കുട്ടികളും ഉൾപ്പെടെയുള്ള അംഗങ്ങൾ അവതരിപ്പിക്കുന്ന ആകർഷകമായ കലാപരിപാടികളും അരങ്ങേറും. ഒരിടം എന്ന പേരിൽ കൊടുങ്ങല്ലൂർ കൂട്ടായ്‌മ അംഗങ്ങൾ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം, പരിപാടിയുടെ മാറ്റു കൂട്ടും . ഒക്ടോബർ 18 നു രാവിലെ 11 മണിക്ക് തുടങ്ങുന്ന ഓണാഘോഷ പരിപാടികൾ രാത്രി 9 മണി വരെ നീണ്ടു നിൽക്കുമെന്ന് സംഘടകസമിതിക്കു നേതൃത്വം നൽകുന്ന കൊടുങ്ങല്ലൂർ കൂട്ടായ്മ പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ് , സെക്രട്ടറി ലബീഷ്‌ കൊടുങ്ങല്ലൂർ, പ്രോഗ്രാം കൺവീനർ മുജീബ് മജീദ് എന്നിവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987

ഒമാൻ വാർത്തകൾക്കായി https://enlightmedia.in/regionalnews/location/oman/

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕


Follow us on :

More in Related News