Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഒഐസിസി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി.

01 Jul 2024 04:11 IST

- ISMAYIL THENINGAL

Share News :

ദോഹ: തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ വർദ്ധന ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് പ്രവാസികളെയാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സംഭവിക്കുന്ന ഇത്തരം ചൂഷണങ്ങൾ ഒരുതരത്തിലും നീതികരിക്കാൻ ആവുകയില്ല. ഭീമമായ ടിക്കറ്റ് ചാർജ് നൽകിയാണ് പ്രവാസികൾ നാട്ടിലെത്തുന്നത്. പുതിയ പ്രവാസ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നവരാണ് അധികം പ്രവാസികളും. കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ മുന്നോട്ടുപോകുമ്പോഴും ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ലഭിക്കുന്ന വാര്‍ഷിക അവധിക്ക് നാട്ടിൽ വരാൻ ഭീമമായ ടിക്കറ്റ് നിരക്കിന് പുറമേ എയർപോർട്ട് യൂസേഴ്സ് ഫീസും നൽകേണ്ടിവരുന്നത് പ്രയാസകരമാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് വർദ്ധിച്ച ചാർജ് പിൻവലിക്കാനുള്ള ഇടപെടൽ നടത്തണമെന്നും ഒഐസിസി ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ്‌ ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ നായർ പളളത്ത്‌ , വൈസ് പ്രസിഡന്റ്‌ നൗഷാദ് കരുനാഗപ്പള്ളി, ട്രെഷറർ രഞ്ജിത്ത് കൊടിയാട്ട്‌,യൂത്ത്‌ വിംഗ്‌ നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിൻ കരുനാഗപ്പള്ളി , ഇന്ദ്രജിത്ത്‌ മോഹൻ ഭരണിക്കാവ്, അനസ്‌ ഐ.സി എസ്‌, അൽത്താഫ് പള്ളിശ്ശേരിക്കൽ, തുടങ്ങിയവര്‍ സംസാരിച്ചു.


Follow us on :

More in Related News