Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ആശയവിനിമയ ശേഷി വളർത്താൻ ടോക്ക് ഷോ സംഘടിപ്പിച്ചു

17 Jul 2026 10:22 IST

Enlight News Desk

Share News :

മേപ്പയൂർ: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ആശയവിനിമയ ശേഷി, ആത്മവിശ്വാസം, സർഗാത്മകത, പൊതുവേദികളിലെ അവതരണ മികവ് എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മേപ്പയൂരിലെ സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ Talk Tale Communicative English Academyയുടെ നേതൃത്വത്തിൽ ടോക്ക് ഷോ സംഘടിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ശുഹൈബ് കെ. പരിപാടി ഉദ്ഘാടനം ചെയ്തു. ഔറ വാങ്ക്വാർഡ് സർക്കിൾ ഹെഡ് അബ്ദുറഹീം കെ.കെ., ക്യാമ്പസ് കോച്ചുമാരായ സിനി കെ. കൃഷ്ണൻ, ഫിസ ഫാത്തിമ, ലാന്താൻഷെ (നാഗാലാൻഡ്) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. Talk Tale പ്രതിനിധികളായ റെയാനയും ഫസൽയും വിധികർത്താക്കളായി.

വിദ്യാർത്ഥികളിലെ ഭാഷാ നൈപുണി, വിമർശനാത്മക ചിന്ത, നേതൃത്വപാടവം, പൊതുവേദികളിൽ ആത്മവിശ്വാസത്തോടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് എന്നിവ വളർത്തുന്നതിൽ ടോക്ക് ഷോ ഫലപ്രദമായ വേദിയായതായി സംഘാടകർ അറിയിച്ചു.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം ശ്രദ്ധേയമായി.

Follow us on :

More in Related News