Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 20:10 IST
Share News :
മസ്‌കറ്റ്: ഒമാനിൽ ഉയർന്ന താപനില കാരണം തൊഴിലാളികൾക്ക് ഉച്ച അവധി ആരംഭിക്കുന്നു. 2024 ജൂൺ മുതൽ ആഗസ്ത് വരെ നിർമാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെ തൊഴിൽ നിരോധനം ഏർപ്പെടുത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം എക്‌സിൽ അറിയിച്ചു.
'ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഉയർന്ന താപനിലയുള്ള നിർമാണ സ്ഥലങ്ങളിലും തുറന്ന പ്രദേശങ്ങളിലും ഉച്ചകഴിഞ്ഞ് (ഉച്ച 12:30 മുതൽ 3:30 വരെ) ജോലി നിർത്തിവയ്ക്കൽ നയം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തൊഴിൽ മന്ത്രാലയം ബിസിനസ്സ് ഉടമകളെ അറിയിക്കുന്നു' തൊഴിൽ മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.