Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2026 21:15 IST
Share News :
തലയോലപ്പറമ്പ്: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ്റെ അവയവങ്ങളുമായി കൊച്ചി അമൃത ആശുപത്രിയിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി നാട്ടുകാരും. ഇടപ്പള്ളി-വൈറ്റില-കുണ്ടന്നൂർ-മിനി ബൈപ്പാസ്-തൃപ്പൂണിത്തുറ-പുത്തൻകാവ് വഴി തലയോലപ്പറമ്പിൽ വൈകിട്ട് 7.55 ന് എത്തിയ KL07DF3177 നമ്പർ ആംബുലൻസിന് തടസം കൂടാതെ കടന്ന് പോകുവാൻ പള്ളിക്കവല ജംഗ്‌ഷനിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വഴിയൊരുക്കി. അവയവങ്ങളുമായി ആംബുലൻസ് ഏറ്റുമാനൂർ- കോട്ടയം വഴി കഴക്കൂട്ടം തിരുവനന്തപുരം ഭാഗത്തേക്ക് പോയി. ജനങ്ങൾ വഴിയൊരുക്കി സഹകരിക്കാൻ പോലീസ് നിർദ്ദേശം ലഭിച്ചതോടെ ആംബുലൻസ് കടന്ന് വന്ന വഴികളിലെ പ്രഥാന ജംഗ്ഷനുകളിലെല്ലാം മാർഗ്ഗതടസ്സം ഒഴിവാക്കാൻ നാട്ടുകാർ വൈകിട്ട് മുതൽ നിലയുറപ്പിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.