Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഖ്റ എം.ഇ മീരാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

13 Feb 2026 20:13 IST

NewsDelivery

Share News :

ആതുരശുശ്രൂഷ രംഗത്ത് ഇഖ്‌റയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മുഖ്യമന്ത്രി പിണറായി വിജയന്‍  

കോഴിക്കോട്: എം.ഇ മീരാന്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആതുരശുശ്രൂഷ രംഗത്ത് ഇഖ്‌റ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവില്‍ അവയവമാറ്റ ശസ്ത്രക്രിയ അടക്കം നടത്തുന്ന ഇഖ്‌റയോട് മാതൃകാപരമായ സ്ഥാപനം എന്ന നിലയില്‍ മമതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 


സ്വകാര്യ ആശുപത്രികളുടെ ലാഭം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് അധികവും. അതില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലാണ് ഇഖ്‌റ. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് വരുന്ന അപേക്ഷകളില്‍ സമര്‍പ്പിക്കുന്ന ആശുപത്രി ബില്ലുകളില്‍ കാണിക്കുന്ന ചെലവുകളില്‍ ഏറ്റവും കുറവ് ഇഖ്‌റയിലാണ്. 


കേരളത്തിലെ ആരോഗ്യമേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചു. എല്ലായിടങ്ങളിലും ചികിത്സാ സൗകര്യം ഒരേപോലെ ലഭ്യമാകുന്ന ഒരു നാട് വേറെ കാണാനാവില്ല. എല്ലാവര്‍ക്കും ആവശ്യമായ ചികിത്സക്കുള്ള സൗകര്യം നമ്മള്‍ ഒരുക്കുകയാണ്. അതിനാവശ്യമായ ഒട്ടേറെ കാര്യങ്ങള്‍ സംസ്ഥാനത്ത് നിര്‍വ്വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


സൗജന്യ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ പദ്ധതിയായ കാരുണ്യ പദ്ധതി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഇത്രയേറെ മനുഷ്യസ്‌നേഹികള്‍ കൈകോര്‍ത്തുകൊണ്ട് ഇഖ്‌റയെ പിന്തുണക്കുന്നുവെങ്കില്‍ ഇഖ്‌റയുടെ വ്യത്യസ്തതയാണ് അതിന് കാരണമെന്ന് അവര്‍ പറഞ്ഞു. കോവിഡ്, നിപാ സമയങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളോടുള്ള ഇഖ്‌റയുടെ സമീപനം ശ്ലാഘനീയമായിരുന്നു. കേരളത്തിലെ ആരോഗ്യസൂചകങ്ങള്‍ മികച്ചതാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ കുറക്കുക എന്നത് വെല്ലുവിളിയായി തുടരുന്നുണ്ട് എന്നും അവര്‍ കൂട്ടിത്തേര്‍ത്തു. 


ഡോ. കെ.പി ഹുസൈന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഒ.പി വിഭാഗം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇഖ്‌റ ഹോസ്പിറ്റലിന് ഡിജിറ്റല്‍ എന്‍.എ.ബി.എച്ച് പ്രഖ്യാപനം എം.കെ രാഘവന്‍ എം.പി പ്രഖ്യാപിച്ചു. ഇഖ്‌റ മലബാര്‍ സയന്റിഫിക് ചെയര്‍ ഫോര്‍ കിഡ്‌നി റിസേര്‍ച് പ്രഖ്യാപനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് നിര്‍വ്വഹിച്ചു. 


മന്ത്രി പി.എ മുഹമ്മദ് റിയാസ്,ഇ.ടി മുഹമ്മദ് മുഹമ്മദ് ബഷീര്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ടാക്‌സ് അപ്പീല്‍ സ്ഥിരംസമിതി അധ്യക്ഷ വിനീത സജീവ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍, കെ.വി സക്കീര്‍ ഹുസ്സൈന്‍, അന്‍വര്‍ സജിത്ത്, പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ & എം.ഡി ഡോ. കെ.പി ഹുസൈന്‍, ജെ.ഡി.റ്റി പ്രസിഡന്റും ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. അന്‍വര്‍. പി.സി, ജെ.ഡി.റ്റി സെക്രട്ടറി സി.എ ഹാരിഫ്, ട്രഷറര്‍ ഡോ. വി. ഇദ്‌രീസ്, ജോയിന്റ് സെക്രട്ടറി ഹിലാല്‍ ഹസന്‍, ജെ.ഡി.റ്റി വൈസ് പ്രസിഡന്റുമാരായ ഇ.വി ലുഖ്മാന്‍, ഡോ. ഹംസ തയ്യില്‍, പാരിസണ്‍സ് ഗ്രൂപ്പ് എം.ഡി എന്‍.കെ മുഹമ്മദ് അലി, ജെ.ഡി.റ്റി ഇസ്‌ലാം എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. 

ഫോട്ടോ : എം.ഇ മീരാന്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, പി.കെ കുഞ്ഞാലിക്കുട്ടി,മന്ത്രി പി.എ മുഹമ്മദ് റിയാസ്,ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ടാക്‌സ് അപ്പീല്‍ സ്ഥിരംസമിതി അധ്യക്ഷ വിനീത സജീവ്,ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍, കെ.വി സക്കീര്‍ ഹുസ്സൈന്‍, അന്‍വര്‍ സജിത്ത്,

പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ & എം.ഡി ഡോ. കെ.പി ഹുസൈന്‍, ജെ.ഡി.റ്റി പ്രസിഡന്റും ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. അന്‍വര്‍. പി.സി, ജെ.ഡി.റ്റി സെക്രട്ടറി സി.എ ഹാരിഫ്, ട്രഷറര്‍ ഡോ. വി. ഇദ്‌രീസ്, ജോയിന്റ് സെക്രട്ടറി ഹിലാല്‍ ഹസന്‍, ജെ.ഡി.റ്റി വൈസ് പ്രസിഡന്റുമാരായ ഇ.വി ലുഖ്മാന്‍, ഡോ. ഹംസ തയ്യില്‍, പാരിസണ്‍സ് ഗ്രൂപ്പ് എം.ഡി എന്‍.കെ മുഹമ്മദ് അലി, ജെ.ഡി.റ്റി ഇസ്‌ലാം എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ സമീപം.

Follow us on :

More in Related News