Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമ വാർത്തകൾ അയയ്ക്കാൻ ഇനി ഇ.അഹമ്മദ് അടിവാരം ഇല്ല

12 May 2024 21:00 IST

- VarthaMudra

Share News :

അടിവാരം:

പുതുപ്പാടിയിലെയും പരിസര പ്രദേശങ്ങളിലേയും ചരമ വാർത്തകൾ ഉൾപ്പെടെ ശേഖരിച്ച് മാധ്യമങ്ങൾക്ക് കൈമാറൽ ജീവിത വ്രതമാക്കിയ ഇ. അഹമ്മദ് അടിവാരം എന്ന ബായ് മുഹമ്മദ് (59) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. വർഷങ്ങളായി ഇദ്ദേഹം മാധ്യമങ്ങൾക്കായി സൗജന്യമായി വാർത്തകൾ ഉത്തരവാദിത്വത്തോടെ ശേഖരിച്ച് നൽകാൻ തുടങ്ങിയിട്ട്. അസുഖം ബാധിച്ച് കിടപ്പിലായിട്ടും വാട്സാപ്പ് വഴി അദ്ദേഹം വാർത്തകളുടെ കൈമാറ്റം തുടരുന്നതിനിടെയാണ് വിയോഗം. മുസ്ലിം ലീഗ് വാർഡ് മുൻ സെക്രട്ടറിയാണ്.

പരേതനായ ഇടക്കുന്നുമ്മൽ അബുവിൻ്റെയും പണിക്കർ വളപ്പിൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ:സാബിറ മക്കൾ: നാജിയ,ഷഹന, അഹമ്മദ്അബു അസ്‌ലം.ജാമാതാക്കൾ:നൗഫൽ ചാത്തൻചിറ ,ജംഷീർ ചിറക്കൽ പൂനൂർ.സഹോദരങ്ങൾ :ഫൈസൽ ,സുബൈർ . സുഹറ,റംല ,റസിയ,ഫൗസിയ.. ഖബറടക്കം തിങ്കളാഴ്ച (13/5/2024)രാവിലെ 8.30ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Follow us on :

Tags:

More in Related News