Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദോഹക്ക് പാട്ടുത്സവം സമ്മാനിച്ച് നവാഗത ഗായകർ.

23 Jul 2024 20:36 IST

ISMAYIL THENINGAL

Share News :

ദോഹ: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററും കരോക്കേ ദോഹ മ്യൂസിക് ഗ്രൂപ്പും സംയുക്തമായി 'പാട്ടുത്സവം 2024' സംഘടിപ്പിച്ചു.

ഐ.സി.സി അശോക ഹാളിൽ നടന്ന കലാ പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ താണ്ടാലേ മുഖ്യാതിഥിയായിരുന്നു. 51 പുതുമുഖ ഗായകരെ പങ്കെടുപ്പിപ്പിച്ചുകൊണ്ടുള്ള വേറിട്ട കലാ സായാഹ്നം 300ഓളം വരുന്ന കാണികൾക്ക് ആസ്വാദകരമായി.

പരിപാടിയോടനുബന്ധിച്ച് ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠ‌ൻ, ഐ.എസ് സി പ്രസിഡൻ്റ് ഇ.പി അബ്‌ദുൽറഹ്മാൻ എന്നിവരെ ആദരിച്ചു. ഐ. സി. ബി. എഫ് ഇൻഷുറൻസ് സ്‌കീമിലേക്ക് അഞ്ച് അർഹതപ്പെട്ട അംഗങ്ങളുടെ തുക ജികെപിഎ വാഗ്ദ്‌ധാനം ചെയ്‌തതായി പ്രസിഡൻ്റ് നൗഫൽ നാസിം അറിയിച്ചു.

ഇൻകാസ് പ്രസിഡന്റ്റ് ഹൈദർ ചുങ്കത്തറ, ഐ. സി. ബി. എഫ് സെക്രട്ടറി വർക്കി ബോബൻ, ഖത്തർ കെ. എം. സി. സി സമീക്ഷ ചെയർമാൻ മജീദ് നാദാപുരം, ഇശൽ മാല മാപ്പിള കലാ സാഹിത്യ വേദി ജനറൽ സെക്രട്ടറി സുബൈർ വേർള്ളിയോട്, മാപ്പിള കല അക്കാദമി ജനറൽ സെക്രട്ടറി ജാഫർ ജാതിയരി, ചാലിയാർ ദോഹ പ്രസിഡൻ്റ് സിദ്ദിഖ് സി.ടി, ബേപ്പൂർ പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി താജുദ്ദീൻ, ഐ. എം. സി. സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജാബിർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

ജി.കെ.പി.എ മുഖ്യ രക്ഷാധികാരി അബ്‌ദുൽ റഊഫ് കൊണ്ടോട്ടി, പ്രസിഡൻ്റ് നൗഫൽ നാസിം, ജനറൽ സെക്രട്ടറി നെജ‌ല അബ്‌ദുൽ ലത്തീഫ്, ട്രഷറർ സന്തോഷ് കൊട്ടാരം, പ്രോഗ്രാം ഡയറക്‌ടർ റഊഫ് മലയിൽ, പ്രോഗ്രാം കൺവീനർ റീന സുനിൽ തുടങ്ങിയവരും മറ്റ് ജി.കെ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് പരിപാടി നിയന്ത്രിച്ചു.


Follow us on :

More in Related News