Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2026 20:18 IST
Share News :
വടക്കേക്കാട്:ഗുരുവായൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ ജന ഹൃദയങ്ങളെ കീഴടക്കി.വടക്കേക്കാട് മേഖലകളിലെ വിവിധ ക്ഷേത്രങ്ങളിലും,തൊഴിൽ ശാലകളിലും സന്ദർശിച്ച് അദ്ദേഹം വോട്ടഭ്യർത്ഥന നടത്തി.ഇന്ന് കാലത്ത് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പര്യടനം കൗക്കാനപ്പെട്ടി,തെക്കേക്കാട്,വട്ടംപാടം,കരുവമ്പായി,അഞ്ഞൂർ ആൽ,കച്ചേരിപ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തി.തുടർന്ന് വടക്കേക്കാട് കെ.പി.നമ്പൂതിരീസ് ഫാക്ടറിയിലും,മിഖായേൽ ഓയിൽ കമ്പനിയിലും സന്ദർശിച്ച് അദ്ദേഹം ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു.സ്ഥാനാർത്ഥിയോടൊപ്പം ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി കെ.ആർ.ബൈജു,ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കിളിയംപറമ്പിൽ,സെക്രട്ടറി സുഭാഷ് വെങ്കളത്ത്,ബാബു വടക്കേക്കാട്,സുരേഷ് കൗക്കാനപ്പെട്ടി,ജ്യോതി തിരുവളയന്നൂർ,സബീഷ് പൂതോട്ടിൽ,ജിഷാദ് ശിവൻ,മണികണ്ഠൻ വൈലത്തൂർ,ധനീഷ് താമരശ്ശേരി
തുടങ്ങിയവർ അനുഗമിച്ചു.
Follow us on :
Tags:
Please select your location.