Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ ഡോക്ടേഴ്സ് ദിനം: 30 വർഷത്തിലേറെ സേവനമനുഷ്ഠിച്ച ഡോ. ഭാസ്കരനെ ആദരിച്ച് റോട്ടറി സിഗ്നേച്ചർ, കൊയിലാണ്ടി

02 Jul 2026 07:38 IST

NewsDelivery

Share News :

കൊയിലാണ്ടി: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് റോട്ടറി സിഗ്നേച്ചർ, കൊയിലാണ്ടി 30 വർഷത്തിലേറെയായി റോട്ടറി പ്രസ്ഥാനത്തിലും ആരോഗ്യരംഗത്തും സജീവ സേവനം അനുഷ്ഠിക്കുന്ന റോട്ടേറിയൻ ഡോ. ഭാസ്കരനെ ആദരിച്ചു.

വൈദ്യരംഗത്തെ സമർപ്പിത സേവനത്തിനും സമൂഹസേവന മേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകൾക്കുമുള്ള അംഗീകാരമായാണ് ആദരവ് നൽകിയത്. ദീർഘകാലമായി റോട്ടറിയിലൂടെ സമൂഹത്തിനും ആരോഗ്യരംഗത്തിനും നൽകിയ സംഭാവനകൾ ചടങ്ങിൽ അനുസ്മരിച്ചു.

ഡോ. ഭാസ്കരന് ആരോഗ്യപൂർണമായ ദീർഘായുസ്സും തുടർന്നും മാനവസേവനത്തിലും റോട്ടറി പ്രവർത്തനങ്ങളിലും അതേ ആത്മാർഥതയോടെ പ്രവർത്തിക്കാൻ കഴിയട്ടെയെന്നും റോട്ടറി സിഗ്നേച്ചർ, കൊയിലാണ്ടി ആശംസിച്ചു.

Follow us on :

More in Related News