Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 14:40 IST
Share News :
റിയാദ്: 94ാം സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ) രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും. ഏഴ് മിനുട്ട് നീളുന്ന കരിമരുന്ന് പ്രയോഗത്തിന്റെ സംഘാടകർ ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റിയാണ്. റിയാദിൽ അൽഖൈറുവാൻ സ്ട്രീറ്റിൽ ഉമ്മുഅജ്‌ലാൻ പാർക്ക്, ജിദ്ദയിൽ പ്രൊമനൈഡ് ബീച്ച്, അൽകോബാറിലെ നോർത്ത് കോർണീഷ്, ബുറൈദയിൽ അൽശർഖ് പാർക്ക്, തബൂക്കിൽ നദീം സെൻട്രൽ പാർക്ക്, മദീനയിൽ അൽസഹൂർ പാർക്ക് അബഹയിൽ അൽമിതൽ പാർക്ക്, ഹായിലിൽ അൽമിഗ്‌വാത്ത് പാർക്ക്, അറാറിൽ ബുർജ് അൽശിമാൽ, നജ്റാനിൽ അമീർ ഹൽ സ്പോർട്‌സ് സിറ്റി, അൽബാഹ അമീർ ഹുസാം ബിൻ സൗദ് പാർക്ക് എന്നിവിടങ്ങളിലാണ് കരിമരുന്നിന് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
അൽജൗഫിൽ അമീർ അബ്‌ദുൽ ഇലാഹ് അൽഹദാരി സെൻ്ററിൽ രാത്രി പത്ത് മണിക്കാണ് വെടിക്കെട്ട്. ജിസാനിലെ കോർണീഷിലും വെടിക്കെട്ട് സജ്ജീകരിച്ചിട്ടുണ്ട്. സൗദി ടെലിവിഷൻ കരിമരുന്ന് പ്രയോഗം നേരിട്ട് സംപ്രേക്ഷണം ചെയ്യും.
അതെ സമയം, ഈ മാസം 18ന് തുടങ്ങിയ ആഘോഷ പരിപാടികൾ ഒക്ടോബർ രണ്ടുവരെ നീളും. ദേശീയ ദിനമായ തിങ്കളാഴ്ചയും തലേദിവസമായ ഞായറാഴ്ചയും രാജ്യത്ത് പൊതു അവധിയാണ്. പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിയും കൂടിയായതോടെ നാലുദിവസത്തെ ദീർഘ അവധിയാണ് രാജ്യവാസികൾക്ക് ലഭിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.