Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോട്ട ചെറുപുഷ്‌പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യായുടെ തിരുനാൾ

05 Oct 2024 13:21 IST

- WILSON MECHERY

Share News :

പോട്ട:

പോട്ട ചെറുപുഷ്‌പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യായുടെ തിരുനാൾ

ഇന്നുംനാളെയുമായിആഘോഷിക്കപ്പെടുന്നു.ഒക്ടോബർ 5 ന് പോട്ട ഇടവക്കാരുടെ തീക്ഷണമായ വിശ്വാസം എടുത്തുകാട്ടുന്ന പ്രസുദേന്തി വാഴ്‌ച ഇരിങ്ങാലക്കുട രൂപതാമെത്രാൻമാർപോളികണ്ണുക്കാടന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.

 തിരുനാൾ ദിനമായ നാളെ രാവിലെ 6 മണിയുടെ വി.കുർബാനക്കുശേഷംഊട്ട് നേർച്ച വെഞ്ചിരിപ്പും ഉച്ചക്ക് 2.30 വരെ വിതരണവും ഉണ്ടായിരിക്കും. രാവിലെ 8.30 ന്റെ ആഘോഷമായ തിരുനാൾ കുർബാനക്കുശേഷം ശിശുക്കൾക്ക് പ്രത്യേക നേർച്ച ഊട്ട്ഉണ്ടായിരിക്കും. പിന്നീട് 11 മണിക്ക് വി.കുർബാന. 3.30 ൻ്റ വി. കുർബാനക്ക് ശേഷം ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണവും,വാനിൽ വർണ്ണമഴയും, ബാന്റ്റ് സംഗമവും ഉണ്ടായിരിക്കും .

ഒക്ടൊബർ 13 തിരുനാളിൻ്റെ 8-ാം മിടംആഘോഷിക്കുന്നു. 4.30 ന്റെ

കുർബാനക്കും, പ്രദക്ഷിണത്തിനും ബാൻ്റ് മേളത്തിനും ശേഷം സി.എൽ.സിസംഘടനയുടെ നേത്യത്വത്തിൽ പാലാ കമ്മ്യൂണിക്കേഷൻസിൻ്റെ ഗാനമേള ഉണ്ടായിരിക്കുമെന്ന്ഇടവക സഹ വികാരി ഫാ.ക്രിസ്റ്റി ചിറ്റക്കര,കൈകാരന്മാരായ ജസ്റ്റിൻ വടക്കേൽ,സെബി പെരേപ്പാടൻ, പബ്ലിസിറ്റി  

കൺവീനർ ബിബിൻ മേനാച്ചേരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News