Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2025 21:35 IST
Share News :
മുണ്ടക്കയംഈസ്റ്റ്: എസ്.ഐ.ആര്‍.കരടു വോട്ടര്‍ പട്ടികയില്‍ പേരുളളവര്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ സൈറ്റില്‍ പേരില്ല.പേരില്ലാത്തതില്‍ സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബടക്കം എഴുനൂറിലധികം പേര്‍.പെരുവന്താനം പഞ്ചായത്തിലെ 142,143 ബൂത്തുകളിലെ എഴുനൂറിലധികംപേരാണ് എസ്.ഐ.ആര്‍ പട്ടിക പുറത്തു വന്നപ്പോള്‍ പെരുവന്താനം പഞ്ചായത്തിലെ നിരവധിയാളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നും പുറത്തു പോയരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിഅന്തരിച്ച ഖാന്‍ സി.പി.മഠത്തിലിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന്‍ മഠത്തില്‍, മകള്‍ സുറുമി ഷാജഹാന്‍, കോണ്‍ഗ്രസ് ബ്ലോക് ഭാരവാഹിയും ജമാഅത്ത് മുന്‍ പ്രസിഡന്റുമായ എന്‍.എന്‍ വഹാബ് എന്നിവടക്കം 750ഓള പേരുകളാണ് വെബ്‌സൈറ്റില്‍ നിന്നും വെട്ടിപോയത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരടു പട്ടികയില്‍ ിവരുടെ പേരുവിവരം ഉണ്ട്. എന്നാല്‍ മേഖലയിലെ ഇത്രയും ആളുകളുുടെ പേരുകള്‍ കൂട്ടത്തോടെ നഷ്ടപ്പെട്ടത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.വിവരം അറിഞ്ഞുനിരവധി പേര്‍ വെബ് സൈറ്റില്‍ ഇടം നേടാന്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി രേഖകള്‍ അ് ലോഡ് ചെയ്യുകയാണിപ്പോള്‍.
Follow us on :
More in Related News
Please select your location.